2013 ജൂൺ 7, വെള്ളിയാഴ്‌ച

കാത്തിരിപ്പ്

        കാത്തിരിപ്പ്  
പരമ പവിത്രമാം മനസ്സിന്റ താളങ്ങള്‍ 
മറ്റാര്‍ക്കുമാറിയാത്ത രാഗങ്ങളായ്‌ ...
ഈണങ്ങള്‍ തെറ്റുബോള്‍ പാടുവാനറിയാതെ 
ദീനമായ് കേഴുന്നുവോ തെന്നലേ....
        ചിരിക്കാന്‍ മറന്നു പോം ദിനങ്ങളില്‍ 
        ഒരു ചിരിയയെതതുമോര്‍മ്മകള്‍ ....
        അതു നിന്‍ സ്നേഹധാരായില്‍ തീര്‍ത്ത 
        നുലിഴയാണെന്റ തൊഴി !
സുര്യതാപമേറ്റു തളരും പുള്‍ക്കോടിപോല്‍  
ഇന്ന് കരിയുകയാണെന്റ മോഹം ..
അതു നിന്‍ വിരഹം വരുത്തിയ 
വിനയാണെന്നുമോര്‍ക്ക നീ... 
         തിങ്ങി തമസ്സിന്ന് മങ്ങി പ്രകാശം 
         വിങ്ങി എന്നിലുള്ളിലിന്നേതോ കണ്ണീര്‍ക്കിളി ..
         ചിര്‍കൊന്നുരുമ്മാനൊരത്താണി കാണാതെ 
         മുട്ടിയുഴറുന്നൊരിക്കിളി തെങ്ങുന്നു 
ഇനിയെന്നു നാം കാണുമെന്‍ 
ഹ്രദയത്തിന്നറകളില്‍ ..
നിന്നുയരുന്നൊരി നെടുവീര്‍പ്പുകള്‍ 
ചോദ്യങ്ങള്‍ തന്‍ ശാന്തിക്കായ്,
ഉത്തരമില്ലാതപസ്യയായി 
തീര്ന്നു പോകുന്നുവെന്‍ മോഹങ്ങള്‍ 
ഇനിയെന്നു നാം കാണുമേന്നോര്‍ത്തിടില്‍ 
തളര്‍ന്നു പോകുന്നുവെന്‍ ചിന്തകള്‍......
                                  
                                 എബി ചായപ്പന്‍കുഴി ,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ